തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹരജിയിൽ തുടർവാദം കേൾക്കുന്നത് ലോകായുക്ത ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന ഹരജിക്കാരന്‍റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഒരു വർഷം മുമ്പ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹരജിക്കാരൻ ആർ.എസ്. ശശികുമാർ ഹൈകോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ ചീഫ് ജസ്റ്റിസ് ജൂലൈ 18ന് വാദം കേൾക്കാനിരിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞതിനാൽ ഹരജി പരിഗണിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ ഹരജിക്കാരന്‍റെ അഭിഭാഷകന് പങ്കെടുക്കേണ്ടതിനാൽ കേസ് മാറ്റിവെക്കണമെന്ന് ആർ.എസ്. ശശികുമാർ ലോകായുക്തക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.