തിരൂർ: ബുധനാഴ്ച വൈകീട്ട് കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി.ബി. ചാലിബ് തിരൂർ പൂക്കൈതയിലെ വീട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് ആശങ്കകൾക്ക് വിരാമമിട്ട് അദ്ദേഹം വീട്ടിലെത്തിയത്. ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായ ചാലിബ് വെള്ളിയാഴ്ച രാവിലെ കർണാടകയിലെ ഉഡുപ്പിയിൽനിന്ന് ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 8.50നാണ് ആദ്യം വിളിച്ചത്. തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ബസ് സ്റ്റാൻഡിലാണുള്ളതെന്നും സുരക്ഷിതനാണെന്നുമാണ് അറിയിച്ചത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫായി. പിന്നീട് വൈകീട്ട് 4.15ഓടെ ഫോൺ വീണ്ടും ഓണായി. ആ സമയത്ത് ഭാര്യ വിളിച്ചപ്പോഴാണ് തിരികെ വരികയാണെന്നറിയിച്ചത്. ഭാര്യയോട് മാത്രമാണ് സംസാരിച്ചത്. ബന്ധു സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കട്ടാക്കി.
ഫോൺ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയും വീണ്ടും ഓണായെന്നും രാവിലെ 7.15ന് അദ്ദേഹം വാട്സ്ആപ് സന്ദേശങ്ങൾ നോക്കിയതായും ബന്ധു പ്രദീപ് പറഞ്ഞിരുന്നു. ബുധനാഴ്ച വൈകീട്ട് 5.15ന് ഓഫിസിൽ നിന്നിറങ്ങിയശേഷമാണ് ചാലിബിനെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.