പമ്പയാറ്റിൽ കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

ചെങ്ങന്നൂർ: പമ്പയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവി​​െൻറ മൃതദേഹം കണ്ടെത്തി. ചെറിയനാട് കളിക്കാംപാലം ചക്ക നാട്ടേത്ത് ചാക്കോ തോമസ്-ഷൈനി ദമ്പതികളുടെ മകൻ ഷൈബു ചാക്കോ(27)യുടെ മൃതദേഹമാണ്​ കണ്ടെത്തിയത്​. കഴിഞ്ഞ ദിവസമാണ്​ ഷൈ ബു ചാക്കോയെ ഒഴുക്കിൽപെട്ട് കാണാതായത്. ഷൈബുവിനോടൊപ്പം നീന്തുകയായിരുന്ന ആലാ മേലാത്തറയിൽ സുജിത്ത് (29) , ആലാ കല്ലേപ്പറമ്പിൽ ഉണ്ണികൃഷ്ണൻ (27) എന്നിവരെ നാട്ടുകാരനായ പാണ്ടനാട് കൊട്ടാരത്തു വീട്ടിൽ സോമൻ രക്ഷപെടുത്തുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് നാലിന് മൂവരും ഒന്നിച്ചാണ് പാണ്ടനാട് മിത്രമഠം കടവിൽ കുളിക്കാനെത്തിയത്. കടവിൽ ഉണ്ടായിരുന്ന മുള ഉപയോഗിച്ച് നീന്തുന്നതിനിടയിൽ നാട്ടുകാരിൽ ചിലർ വിലക്കിയതിനെതുടർന്ന് മുള ഉപേക്ഷിച്ച് നീന്തുവാൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും ഒഴുക്കിൽ പെട്ടത്. ഷൈബു ഒഴുക്കിൽപ്പെട്ട് പാലത്തി​​െൻറ സ്പാനിന് അടിയിലേക്ക്​ പോയതിനാൽ രക്ഷപെടുത്താൻ സാധിച്ചില്ല.

ഷൈബുവിന് വേണ്ടിയുള്ള തെരച്ചിൽ രാത്രി വൈകിയും ഫയർഫോഴ്സും നാട്ടുകാരും നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചെങ്ങന്നൂർ തഹസിൽദാർ വിളിച്ച് അറിയിച്ചതനുസരിച്ച് ആലപ്പുഴയിൽ നിന്ന്​ ഇന്നലെ രാവിലെ 7.30ഓടെ എത്തിയ പ്രത്യേക പരിശീലനം ലഭിച്ച സ്ക്യൂബ സംഘമാണ് ഷൈബുവി​​െൻറ മൃതദേഹം മുങ്ങി എടുത്തത്. ഒപ്പം അസിസ്​റ്റൻറ്​ ഫയർ ഓഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചിലിന് സഹായത്തിനായി എത്തിയിരുന്നു.

പാലത്തി​​െൻറ സ്പാനിന് അടിയിലേക്ക്​ താഴ്ന്ന്​പോയ നിലയിലായിരുന്നു ഷൈബുവി​​െൻറ മൃതദേഹം കിടന്നിരുന്നത്. തിരച്ചിലിന് ഒടുവിൽ10.30 ഓടു കൂടി മൃതദേഹം ലഭിച്ചു. തുടർന്ന് പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി. സംസ്കാരം ബുധനാഴ്​ച രാവിലെ വീട്ടിലെ ശുശ്രൂഷക്ക്​ ശേഷം 10.30ന് മാന്നാർകുട്ടംമ്പേരൂർ സ​െൻറ്​ മേരീസ് (മുട്ടേൽ ) ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ നടക്കും. ഷൈജു ഏകസഹോദരനാണ്​.

Tags:    
News Summary - missing man in pamba river found dead -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.