കോഴിക്കോട്: എറണാകുളം ചമ്പക്കര മഹിള മന്ദിരത്തിൽനിന്ന് കാണാതായ യുവതികളിൽ രണ്ടുപേരെ കോഴിക്കോട് കണ്ടെത്തി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് കണ്ടെത്തിയത്. ഇവരിൽ ഒരാളുടെ സഹോദരിയുടെ ചേവായൂരിലെ വീട്ടിൽ എത്തുകയായിരുന്നു. സഹോദരിയാണ് രണ്ടുപേരെയും മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിച്ചത്.
എറണാകുളം സ്വദേശികളായ രണ്ടുപേരെയാണ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട് വനിത സ്റ്റേഷനിലേക്ക് മാറ്റി. ചൊവ്വാഴ്ച മരട് പൊലീസ് എത്തി യുവതികളെ ഏറ്റുവാങ്ങും. കൂെടയുള്ള െകാൽക്കത്ത സ്വദേശിയായ പെൺകുട്ടി ബംഗളൂരിലേക്ക് പോയതായാണ് വിവരം.
കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ മഹിള മന്ദിരത്തിലെത്തിയ െകാല്‍ക്കത്ത സ്വദേശിനിയും സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹിക നീതി വകുപ്പ് മഹിള മന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ രണ്ടുപേരുമാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ച മൂന്നിന് ശേഷം മഹിള മന്ദിരത്തിെൻറ രണ്ടാംനിലയില്‍നിന്ന് ഇരുമ്പുദണ്ഡിൽ സാരി ചുറ്റിയാണ് മൂവരും താഴേക്കിറങ്ങി പുറത്തേക്കു കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.