വിദേശത്തുനിന്ന് വന്ന് കാണാതായ യുവാവിനെ തലശ്ശേരിയിൽ കണ്ടെത്തി; ദുരൂഹത

നെടുമ്പാശ്ശേരി: വിദേശത്തുനിന്ന് എത്തിയശേഷം കാണാതായ യുവാവിനെ തലശ്ശേരിയിൽ കണ്ടെത്തി. തൃശൂർ സ്വദേശി അഫ്‌സലിനെയാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊച്ചിയിൽ വിമാനമിറങ്ങിയ മകനെ കാണാനില്ലെന്ന് മാതാവ് നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് യുവാവിനെ അന്വേഷിച്ചിറങ്ങിയത്. കേസുമായി ബന്ധപ്പെട്ട് 13 പേരെ കസ്റ്റഡിൽ എടുത്തു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അഫ്സൽ, ചാവക്കാട് വന്നശേഷമാണ് തലശ്ശേരിയിലെത്തിയതെന്ന് കണ്ടെത്തി. അഫ്സലും ഇയാൾക്കൊപ്പം തലശ്ശേരിയിൽനിന്ന് പിടിയിലായവരും പരസ്പരവിരുദ്ധമായാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

കൂടെയുണ്ടായിരുന്ന ചിലർക്ക് ക്രിമിനൽ പശ്ചാത്തലവുമുണ്ട്. ഇതോടെ സംഭവത്തിൽ ദുരൂഹത സംശയിക്കുന്നു.ശനിയാഴ്ച രാവിലെ 7.30ന് ഇൻഡിഗോ വിമാനത്തിൽ മസ്കത്തിൽനിന്നാണ് അഫ്സൽ എത്തിയത്. വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക്‌ ഫോൺ ചെയ്ത് ബംഗളൂരുവിലേക്ക് പോകുകയാണെന്ന് പറഞ്ഞതിൽ അസ്വഭാവികത തോന്നിയതുകൊണ്ടാണ് മാതാവ് പൊലീസിൽ പരാതി നൽകിയത്.

Tags:    
News Summary - Missing youth from abroad found in Thalassery; the mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.