കട്ടപ്പന: മീൻ പിടിക്കാൻ വലവീശുന്നതിനിടെ ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. മാട്ടുതാവളം സ്വദേശികളായ ജോയ്‌സ്, മനു എന്നിവരാണ് ഉപ്പുതറ കെട്ടിയറ ഭാഗത്തു ഒഴുക്കിൽപ്പെട്ട് മരിച്ചത്.
തുടർച്ചയായി നാലാം ദിവസം നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച രാവിലെ 8.30ഒാടെ പെരിയാറിന്‍റെ കൈവഴിയായ സീതക്കയം ഭാഗത്ത് നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ധീരേന്ദ്ര സിങ് കുശ്വഹയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് ടീം, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.