കൊല്ലം: ഉത്രയെ പാമ്പിനെെക്കാണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യം കേസ് അന്വേഷിച്ച സർക്കിള്‍ ഇന്‍സ്പെക്ടര്‍ വീഴ്ചവരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ട്. മരണത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ അലംഭാവമുണ്ടായതായി കൊല്ലം റൂറല്‍ എസ്.പി നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
ഉത്ര മരിച്ചദിവസം തന്നെ സംശയം പ്രകടിപ്പിച്ച് സഹോദരന് അഞ്ചല്‍ സി.ഐ എല്‍. സുധീറിന് മൊഴി നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതില്‍ പോലും സി.ഐ വിഴ്ചവരുത്തി. അസ്വാഭാവികമരണത്തിന് കേസെടുത്തതല്ലാതെ കൂടുതൽ അന്വേഷണം നടത്തിയില്ല. റൂറൽ എസ്.പിക്ക് പരാതി കൊടുത്തശേഷമാണ് അന്വേഷണം ഉൗർജിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.