തിരുവനന്തപുരം: ദുരിതാശ്വാസനിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹരജിയിൽ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച ഉച്ചക്ക് 12ന് വാദം കേൾക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൻ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേൾക്കുക. ഹരജിയിൽ തുടർവാദം കേൾക്കുന്നത് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹരജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് ജൂൺ ഏഴിന് വാദം കേൾക്കുന്നുണ്ട്.
അതിനാൽ ലോകായുക്ത വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ സുബൈർകുഞ്ഞ് ശനിയാഴ്ച അപേക്ഷ നൽകി. ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തി ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ടശേഷം പരാതിയിൽ വിശദ അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ വീണ്ടും മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ലോകായുക്തയുടെ നിലപാട് നിയമവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.