കൊച്ചി: പാലക്കാട്ടെ ടിസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് ഗോഡൗണിൽനിന്ന് മിസോറം ലോട്ടറി പിടിച്ചെടുത്ത സംഭവത്തിൽ അംഗീകൃത ലോട്ടറി ഡീലറിെൻറ മുൻകൂർ ജാമ്യ ഹരജി. പൊലീസ് ഒാഫിസിലെത്തി വിവരങ്ങൾ തേടിയ പശ്ചാത്തലത്തിൽ അറസ്റ്റിനും പീഡനത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ലോട്ടറിയുടെ അംഗീകൃത ഡീലറായ കോയമ്പത്തൂർ സ്വദേശി എസ്.എസ്. വിഷ്ണുവാണ് ഹൈകോടതിയെ സമീപിച്ചത്.
ജൂൈല 28നാണ് ലോട്ടറി നിയന്ത്രണ നിയമ ലംഘനം ആരോപിച്ച് പാലക്കാട് കസബ പൊലീസ് ഗോഡൗണിൽനിന്ന് മിസോറം സർക്കാർ ലോട്ടറി പിടിച്ചെടുത്തത്. 29ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനടക്കം തെൻറ ഒാഫിസിൽ എത്തിയതായി ഹരജിയിൽ പറയുന്നു. തെൻറയും പിതാവിെൻറയും ജീവനക്കാരുെടയും വിവരങ്ങൾ ശേഖരിച്ചു.
താൻ ടിസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സിൽനിന്ന് മിസോറം ലോട്ടറി വാങ്ങുകയോ സ്റ്റോക്ക് ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. എങ്കിലും തന്നെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്. അറസ്റ്റ് ചെയ്താൽ പൊലീസ് മർദിക്കാനുള്ള സാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.