എം.കെ. മുനീർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

അന്ന് വാപ്പ വിടപറയുമ്പോഴും മഴയുണ്ടായിരുന്നു... -സി.എച്ചിന്‍റെ ഓർമ്മകളുമായി എം.കെ. മുനീർ

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ 40-ാം ചരമ വാര്‍ഷിക ദിനത്തില്‍ ഉപ്പയുടെ ഓർമ്മകൾ ഫേസ്ബുക്കിൽ കുറിച്ച് മകനും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ. മുനീർ എം.എൽ.എ. 40 വർഷങ്ങൾക്കിപ്പുറവും അണയാത്ത ദീപമായി ഒട്ടനേകം മനുഷ്യരുടെ ഉള്ളിൽ ജ്വലിച്ചു നില്കുന്നു എന്ന നിർവൃതിക്കപ്പുറം എന്താണ് ഒരു മകന് വേണ്ടതെന്ന് കുറിപ്പിൽ എം.കെ. മുനീർ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്:

അന്ന് വാപ്പ വിടപറയുമ്പോഴും മഴയുടെ അകമ്പടി ഉണ്ടായിരുന്നു , ഇന്ന് രാവിലെ വാപ്പയുടെ കബറിനരികിൽ പ്രാർത്ഥനയുമായി ചെന്നപ്പോഴും ചാറ്റൽ മഴയുടെ അകമ്പടി ഉണ്ടായിരുന്നു,
നാൽപതു വർഷങ്ങൾക്കിപ്പുറവും അണയാത്ത ദീപമായി ഒട്ടനേകം മനുഷ്യരുടെ ഉള്ളിൽ ജ്വലിച്ചു നില്കുന്നു എന്ന നിർവൃതിക്കപ്പുറം എന്താണ് ഒരു മകന് വേണ്ടത്
പരമ കാരുണികൻ പ്രകാശപൂരിതമായ പരലോകം നൽകി അനുഗ്രഹിക്കട്ടെ..

അതേസമയം, സി.എച്ച്. മുഹമ്മദ് കോയയുടെ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കം നേതാക്കൾ പ്രാര്‍ത്ഥന നടത്തി. എം.കെ. മുനീര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ തുടങ്ങിയവർ ഖബറിടത്തിലെത്തി.


Tags:    
News Summary - MK Muneer about CH Muhammed Koya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.