‘കോവിഡ് കാലത്ത് ദയാലുവായി പ്രത്യക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായിയിലെ സാക്ഷാൽ വിജയനായി’

കോഴിക്കോട്: കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. ചാനലുകളിൽ ദയാലുവായി പ്രത്യക്ഷപ്പെട്ട മുഖ്യമന്ത്രി പകപോക്കൽ രാഷ്ട്രീയം ജന്മനാ കൊണ്ടുനടക്കുന്നയാളാണെന്ന് തെളിയിച്ചതായി മുനീർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എം.കെ. മുനീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

കോവിഡ് കാലത്തെ ദയാലുവായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന മുഖ്യമന്ത്രി, പകപോക്കൽ രാഷ്ട്രീയം ജന്മനാ കൊണ്ട് നടന്ന പിണറായിലെ സാക്ഷാൽ വിജയനാണെന് വീണ്ടും തെളിയിച്ചിരിക്കുന്നു. വിമർശിക്കുന്നവരെ വിജിലൻസിനെ കൊണ്ട് പൂട്ടാം എന്നാണ് കരുതുന്നതെങ്കിൽ ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കും, അതിൽ സകല ബിംബങ്ങളും കടപുഴകി വീഴും.

Full View

Tags:    
News Summary - mk muneer facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.