ഐക്യകണ്ഠ്യേന സ്ഥാനാർഥികളെ തീരുമാനിക്കാൻ കോൺഗ്രസിന് ക‍ഴിയണം -എം.കെ മുനീർ

കോഴിക്കോട്: ഐക്യകണ്ഠ്യേന സ്ഥാനാർഥികളെ തീരുമാനിക്കാൻ കോൺഗ്രസിന് ക‍ഴിയണമെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേത ാവ് എം.കെ മുനീർ. ഉപതെരഞ്ഞെടുപ്പിലെ തോൽവി കോൺഗ്രസ് ഗൗരവമായി വിലയിരുത്തണം. സ്ഥാനാർഥികളുടെ പേരുകൾ മാറ്റി പറയുന്ന ത് ആശയകുഴപ്പമുണ്ടാക്കുമെന്നും മുനീർ ചൂണ്ടിക്കാട്ടി.

പ്രാദേശിക പ്രശ്നങ്ങളും സ്ഥാനാർഥി നിർണയത്തിൽ തുടക്കം മുതലുള്ള ഭിന്നതകളും ജനം തിരിച്ചറിഞ്ഞു. ചില സ്ഥാനാർഥികളുടെ പേരുകൾ പിൻവലിക്കുന്നതെല്ലാം ആശയകുഴപ്പമാണ്. ഇത് അവസാനം വരെ തെരഞ്ഞെടുപ്പിൽ നിലനിൽക്കുമെന്നും മുനീർ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന് തിരിച്ചുവരാൻ സാധിക്കും. നേരെ ചൊവ്വേ പ്രവർത്തിക്കുകയാണെങ്കിൽ യു.ഡി.എഫിനും കോൺഗ്രസിനും നേട്ടമാണ്. എൽ.ഡി.എഫിന് അനുകൂലമായ ഒരു ഘടകവുമില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും എന്നും മുനീർ വ്യക്തമാക്കി.

Tags:    
News Summary - MK Muneer Muslim League -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.