ചാവക്കാട്: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 300 സീറ്റ് ലഭിക്കുമെന്നാണ് പിണറായി വിജയൻ കണക്കുകൂട്ടുന്നത് എന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ. ചില മാധ്യങ്ങൾ അവരുടെ സർവേയിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മൂന്ന് സീറ്റ് ലഭിച്ചേക്കാമെന്നാണ് പറയുന്നത്. തൃപുരയിൽ കിട്ടുന്ന പൂജ്യവും പശ്ചിമ ബംഗാളിൽ കിട്ടുന്ന പൂജ്യവും ചേർത്താണ് ഇൗ 300 എന്ന് അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫിെൻറ മത്സരിക്കുന്നത് നരേന്ദ മോദിക്കെതിരേയാണ്. എന്നിട്ടും കേരളത്തില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് പറയുന്നവരുടെ യുക്തി ഓർത്ത് തലതാഴ്ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അണ്ടത്തോട് തങ്ങള്‍പടിയില്‍ യു.ഡി.എഫ് സ്ഥാനാർഥി ടി.എന്‍ പ്രതാപെൻറ പ്രചാരണ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.