ഏക സിവിൽ കോഡ് നടപ്പാകാതിരുന്നതിൽ വലിയ പങ്കുവഹിച്ചത് കോൺഗ്രസ്; ഇ.എം.എസ് പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് സി.പി.എം പറയണം -എം.കെ മുനീർ

കോഴിക്കോട്: ഏക സിവിൽ കോഡ് രാജ്യത്ത് നടപ്പാകാതിരുന്നതിൽ കോൺഗ്രസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുസ് ലിംലീഗ് നേതാവ് എം.കെ മുനിർ. ഏക സിവിൽ കോഡ് നടപ്പാക്കാൻ മുതിരാത്ത കോൺഗ്രസ് കള്ളന്മാരാണെന്നും ശരീഅത്തിനെതിരെ ഇത്രയും കാലം സംസാരിക്കുകയും മുസ് ലിം വ്യക്തി നിയമം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സി.പി.എം ആണ് മുസ് ലിംകളുടെ സംരക്ഷകരെന്നാണ് ഇപ്പോൾ പറയുന്നത്. സിംഹകൂട്ടിൽ നിന്ന് ഓടി ചെന്നായുടെ കൂട്ടിൽ പോകുന്നത് ഗുണകരമാണോ എന്ന് ചിന്തിക്കാൻ നേതാക്കൾക്ക് സാധിക്കുമെന്നും മുനീർ ചൂണ്ടിക്കാട്ടി.

ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് എല്ലാ ദിവസവും പറ‍യേണ്ടതില്ല. ഏക സിവിൽ കോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ജവഹർ ലാൽ നെഹ്റുവാണ്. അതിലും വലിയ നിലപാട് രാജ്യത്ത് ഒരാളും എടുത്തിട്ടില്ല. ഏക സിവിൽ കോഡ്, ഗോ വധം എന്നീ വിഷയങ്ങളിൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നെഹ്റു അയച്ച കത്തുകൾ വലിയ രേഖകളാണ്.

ഏക സിവിൽ കോഡ് സംബന്ധിച്ച നിലപാട് വ്യക്തമാക്കേണ്ടത് കോൺഗ്രസല്ല. ഈ വിഷയത്തിൽ ഇ.എം.എസ് പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ടത് സി.പി.എം ആണ്. ഏക സിവിൽ കോഡ് പ്രതിഷേധത്തിൽ കോൺഗ്രസിനെ കൂട്ടുന്നില്ലെന്ന് സി.പി.എം പറയാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണം. ഏക സിവിൽ കോഡിനെതിരെ ആര് മുന്നോട്ടു വന്നാലും കൂടെ ഉണ്ടാവുമെന്നും എം.കെ മുനീർ വ്യക്തമാക്കി.

ഏക സിവിൽ കോഡ് മുസ് ലിം വിഷയം മാത്രമായി ചിത്രീകരിക്കാൻ സി.പി.എം ശ്രമിക്കുന്നു. ഈ വിഷയത്തിൽ സി.പി.എമ്മിന് ആത്മാർഥതയില്ല. ആത്മാർഥതയുണ്ടെങ്കിൽ സി.എ.എ സമരത്തിൽ രജിസ്ട്രർ ചെയ്ത കേസുകൾ പിൻവലികട്ടെയെന്നും മുനീർ പറഞ്ഞു. 

Tags:    
News Summary - MK Muneer react to Uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.