കോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ രചിച്ച ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ പുസ്തകത്തിന് മറുപടിയുമായി മുസ് ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ പുസ്തകം ഉടൻ പുറത്തുവരും. ‘സി.പി.എമ്മിന്റെ വര്‍ഗ രാഷ്ട്രീയവും രാഷ്ട്രീയ വര്‍ഗീയതയും’ എന്ന പേരിലാണ് പുസ്തകം പുറത്തിറക്കുക.
പുസ്തകം മൂന്ന് മാസത്തിനകം പുറത്തിറക്കാനാണ് നീക്കം. പി. ജയരാജന്റെ പുസ്തകത്തിന്റെ വിവാദ വിഷയങ്ങളിലാണ് പുതിയ പുസ്തകത്തിലൂടെ എം.കെ മുനീർ മറുപടി പറയുക. സി.പി.എമ്മിനെതിരായ വിമർശനങ്ങളും പുസ്തകത്തിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പി. ജയരാജൻ രചിച്ച പുസ്തകത്തോട് പൂർണമായി യോജിക്കുന്നില്ലെന്ന് ശനിയാഴ്ച കോഴിക്കോട്ട് പുസ്തകം പ്രകാശനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ‘‘ഈ പുസ്തകത്തിലെ എല്ലാ പരാമർശങ്ങളും ഞാൻ പങ്കുവെക്കുന്നു എന്ന് അർഥമില്ല. രചയിതാവിന് ഓരോ കാര്യത്തെകുറിച്ചും അഭിപ്രായമുണ്ടാവും.
ഞങ്ങളിരുവരും ഒരു പ്രസ്ഥാനത്തിൽ പെട്ടവരായതിനാൽ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളോട് യോജിപ്പാണ്. എന്നാൽ, ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലിനോട് വ്യത്യസ്ത വീക്ഷണമാണുള്ളത്’’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.