കോഴിക്കോട്: സ്വകാര്യ വിമാനത്താവളങ്ങള്‍ക്ക് കിട്ടുന്നതിെൻറ പകുതി പരിഗണന പോലും പൊതുമേഖലയിലെ കരിപ്പൂര്‍ വിമാനത്താവളത്തിന് കിട്ടുന്നില്ലെന്ന് എം.കെ. രാഘവന് എം.പി. മലബാര്‍ െഡവലപ്മെൻറ് ഫോറത്തിെൻറ നേതൃത്വത്തില്‍ സംയുക്ത സമരസമിതി മാനാഞ്ചിറയില്‍ നടത്തിയ സത്യഗ്രഹ സമരത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിപ്പൂര്‍ വിമാനത്താവളത്തിെൻറ വികസനത്തിനാവശ്യമായ 100 ഏക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുത്തു നല്‍കുക, വൈഡ് ബോഡി വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുക, കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറ് പുനഃസ്ഥാപിക്കുക, കരിപ്പൂര്‍ വിമാനാപകട അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് രണ്ടു ദിവസങ്ങളിലായി സത്യഗ്രഹ സമരം നടത്തിയത്.
മലബാര്‍ ഡെവലപ്മെൻറ് ഫോറം പ്രസിഡൻറ് എസ്.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അബ്ദുഹ്മാന്‍ എടക്കുനി, അന്‍വര്‍ നഹ, ഗുലാം ഹുസൈന് കൊളക്കാടന്‍, അഷ്റഫ് കളത്തിങ്ങല്‍ പാറ, വി.പി. സന്തോഷ്, കബീര്‍ സലാല, പൃത്വിരാജ് നാറാത്ത്, പി.എ. ആസാദ്, സഹല്‍ പുറക്കാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.