കണ്ണൂർ: കണ്ണൂരിലെ അഗ്രീൻകോ സൊസൈറ്റി ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് എം.പ ി എം.കെ. രാഘവനുൾപ്പെടെ 13 പേർക്കെതിരെ കേസ്. സാമ്പത്തിക ക്രമക്കേടും അഴിമതിയും നടത്തിയ െന്ന അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ നിർദേശത്തെ തുടർന്ന് സംഘം മു ൻ പ്രസിഡൻറ് എം.കെ. രാഘവൻ എം.പി, മാനേജിങ് ഡയറക്ടർ ബൈജു രാധാകൃഷ്ണൻ തുടങ്ങി 13 പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.
പ്രതികൾ 77 കോടിയുടെ സാമ്പത്തികബാധ്യത സംഘത്തിനുണ്ടാക്കിയെന്നാണ് കേസ്. ഉത്തരേമഖല സഹകരണ വിജിലന്‍സ് ഡിവൈ.എസ്.പി മാത്യു രാജ് കള്ളിക്കാടനാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. 2002 മുതല്‍ 2014 വരെ എം.കെ. രാഘവന് സൊസൈറ്റിയുടെ പ്രസിഡൻറായിരുന്നു.
ഇൗ കാലയളവിൽ കൈതച്ചക്ക ഫാമിനായി സ്ഥലം വാങ്ങിയതും മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാൻ യന്ത്രസാമഗ്രികൾ വാങ്ങിയതും സഹകരണ രജിസ്ട്രാറുടെ അനുമതിയും സുതാര്യതയും ഇല്ലാതെയുമാണെന്നാണ് വിജിലൻസ് ഡിവൈ.എസ്.പിയുടെ കണ്ടെത്തൽ. അഴിമതിയും ക്രമക്കേടും കാരണം സംഘം കടക്കെണിയിലായെന്നും വായ്പ തിരിച്ചടവ് നിലച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കേസെടുക്കാൻ സർക്കാർ നിർദേശം നൽകിയത്. ടൗൺ എസ്.െഎ ശ്രീജിത്ത് കൊടേരിക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.