കോഴിക്കോട്: തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിച്ച് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക ്കാമെന്ന് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻ. തനിക്കെതിരെ വ്യക്തിഹത്യ ആരംഭിച്ചിട്ട് കുറച്ചുകാലമായി. ഇതിന്‍റെ ഭാഗമായി കൊണ്ടു വരുന്ന ആരോപണങ്ങളുടെ മുന ഒടിഞ്ഞു പോവുകയാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ രാഘവൻ വ്യക്തമാക്കി.
ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതും കൃത്രിമമായി തയാറാക്കിയതുമാണെന്ന് എല്ലാവർക്കും ബോധ്യമാണ്. നിരവധി സന്ദർശകർ എന്‍റെ വീട്ടിൽ വരാറുണ്ട്. തെരഞ്ഞെടുപ്പ് സ്ഥിതിഗതികൾ അറിയാനായി രണ്ട് പേർ വന്നിരുന്നു.
പറയാത്ത കാര്യങ്ങൾ എഡിറ്റ് ചെയ്തും കൂട്ടിച്ചേർത്തുമാണ് ടി.വി 9 ഒാൺലൈൻ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.
തന്‍റെ വ്യക്തിജീവിതവും പൊതുജീവിതവും എല്ലാവർക്കും അറിയാം. 19 വർഷമായി കെ.എസ്.യു മുതൽ പ്രവർത്തിച്ചു വരുന്നു. വ്യക്തിഹത്യയുടെ ഭാഗമായാണ് പുതിയ ആരോപണങ്ങൾ കാണുന്നത്. എന്‍റെ രണ്ട് കൈകളും പരിശുദ്ധമാണ്.
തന്നെ തകർക്കാൻ സാധിക്കില്ല. പണം ആവശ്യപ്പെട്ടെന്ന് പറയുന്നവരെയും ഗൂഢാലോചന നടത്തുന്നവരെയും പുറത്തു കൊണ്ടുവന്ന് സത്യം തെളിയിക്കും. തെരഞ്ഞെടുപ്പ് രംഗത്തുവെച്ച് തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി ഏപ്രിൽ 23നും മെയ് 23നും ലഭിക്കുമെന്നും എം.കെ രാഘവൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.