തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാനായി അഡ്വ. എം.കെ. സക്കീറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ഈമാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ പി.എസ്.സി അംഗമാണ് എം.കെ. സക്കീര്‍. അംഗമെന്നനിലയില്‍ ആറുവര്‍ഷത്തെ കാലാവധി അടുത്ത വര്‍ഷം ജനുവരി 28ന് പൂര്‍ത്തിയാക്കാനിരിക്കെയാണ് ചെയര്‍മാനായി നിയമിതനാകുന്നത്. സി.പി.എം നോമിനിയാണ്. ഗവര്‍ണറുടെ അനുമതി കൂടി നേടിയശേഷം ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം ഏറ്റെടുക്കും.
പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ എം.കെ. സക്കീര്‍ (51)തൃശൂരിലാണ് താമസം. മുബൈ ഗവ. ലോ കോളജില്‍നിന്ന് എല്‍.എല്‍.ബി ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1990ല്‍ തൃശൂര്‍ ബാറിലാണ് അഭിഭാഷകനായി പ്രവര്‍ത്തനം ആരംഭിച്ചത്. 2006-11 കാലത്ത് തൃശൂരിലെ കോടതിയില്‍ ഗവ. പ്ളീഡറായും പബ്ളിക് പ്രോസിക്യൂട്ടറുമായി. കഴിഞ്ഞ വി.എസ് സര്‍ക്കാറിന്‍െറ അവസാന കാലത്താണ് പി.എസ്.സി അംഗമായത്.
പെരുമ്പടപ്പ് സ്വരൂപത്തില്‍ പരേതരായ ബാവക്കുട്ടി-സാറു ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസി(അധ്യാപിക), കുറ്റിപ്പുറം എം.ഇ.എസ് എന്‍ജി. കോളജ് വിദ്യാര്‍ഥിനി നികിത മകളും കൊച്ചി നാഷനല്‍ ലോ സ്കൂള്‍ വിദ്യാര്‍ഥി അജീസ് മകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.