കൊച്ചി/കൊല്ലം: ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിനെ പ്രീണിപ്പിക്കാനാണ് സി.പി.എം നയിക്കുന്ന സംസ്ഥാന സർക്കാർ ഇസ്ലാമിക പണ്ഡിതനായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്തതെന്ന് കോൺഗ്രസ് ന്യൂനപക്ഷ സെൽ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
ന്യൂനപക്ഷപ്രേമം നടിക്കുന്നതിനൊപ്പം ന്യൂനപക്ഷ സമുദായ നേതാക്കളെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സി.പി.എമ്മും പിണറായി വിജയനും എന്നും പുലർത്തിയിട്ടുള്ളത്. പാഠപുസ്തകത്തിൽ എന്തെങ്കിലും തെറ്റായി കെണ്ടങ്കിൽ അത് നിരോധിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് വേണ്ടിയിരുന്നത്. ഇതിെൻറ പേരിൽ നിരപരാധികെള വേട്ടയാടുന്ന സമീപനം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഏത് മതവും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം നൽകിയിട്ടുള്ള ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണ് എം.എം. അക്ബറിെൻറ അറസ്റ്റെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ. മതപ്രബോധനം ഭീകര പ്രവർത്തനമല്ല. ഭീകരനെ പോലെ അദ്ദേഹത്തെ കൈകാര്യം ചെയ്ത ശൈലി പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.