കൊച്ചി: മതസ്പർധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് ഇൻറർനാഷനൽ സ്കൂളിൽ പഠിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സ്കൂൾ എം.ഡിയും നിച്ച് ഒാഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം. അക്ബറിെൻറ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒമ്പത്) തള്ളി.
കേസിലുണ്ടായിരിക്കുന്നത് സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന കാര്യമാണെന്നും ഇത് ലഘുവായി കാണാനാവില്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. രാജ്യാന്തര ബന്ധമടക്കം അന്വേഷിക്കണമെന്ന പൊലീസിെൻറ വാദം കൂടി കണക്കിലെടുത്താണ് കോടതിയുടെ നടപടി. എന്നാൽ, താൻ ബോധപൂർവം കുറ്റം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു എം.എം. അക്ബർ അഭിഭാഷകൻ വഴി കോടതിയെ അറിയിച്ചത്.
പീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള പുസ്തകത്തിലെ പാഠഭാഗം മതസ്പർധ വളർത്തുന്നതാണെന്നുകാണിച്ച് എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫിസർ നൽകിയ പരാതിയിൽ 2016 ഒക്ടോബറിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അക്ബർ കേസിലെ ഏഴാം പ്രതിയാണ്. അതിനിടെ, തൃശൂരിലും െകാല്ലത്തും രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്ബർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.