തൃശൂര്‍: രാജിവെക്കാന്‍ എന്ത് ഉപാധിയാണ് തോമസ് ചാണ്ടി വെച്ചതെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്ക് അവസാനം വരെ പിടിച്ച് നില്‍ക്കാന്‍ അവസരം ഒരുക്കിയ മുഖ്യമന്ത്രിക്ക് ധാർമികമായി തുടരാന്‍ അവകാശമില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒന്നര വര്‍ഷത്തിനിടെ മൂന്നാമത്തെ മന്ത്രിയാണ് രാജിവെക്കുന്നത്. അഴിമതിക്കെതിരെ വോട്ട് വാങ്ങിയ മുഖ്യമന്ത്രിയുടെ മുഖം ഇതോടെ കൂടുതൽ വികൃതമായി. മന്ത്രിസഭയിലെ നാലു സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതോടെ കൂട്ടുത്തരവാദിത്തമില്ലെന്ന ഹൈകോടതി നിരീക്ഷണം ശരിയായി. കൂട്ടുത്തരവാദിത്തമില്ലെന്ന് എന്‍.സി.പിയും വിളിച്ചുപറഞ്ഞു. ൈകേയറ്റക്കാര്ക്ക് അനുകൂലമാണ് സി.പി.എം എന്ന് തെളിയിക്കാന്‍ സി.പി.ഐക്ക് സാധിച്ചു. ഇത് എല്‍.ഡി.എഫിെൻറ നിലനില്‍പ്പ് ചോദ്യം ചെയ്യുന്നു.
യു.ഡി.എഫ് സമരവും സി.പി.ഐ നിലപാടും മാധ്യമ ഇടപെടലുമാണ് രാജിക്ക് വഴിവെച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് എത്തിച്ച പോസ്റ്റ്മാെൻറ പണിയേ പിണറായി ചെയ്തുള്ളൂ. അഴിമതി വിരുദ്ധ പ്രസംഗം നടത്തുന്ന മുഖ്യമന്ത്രിക്ക് ചാണ്ടിയുടെ രാജിയില്‍ അവകാശപ്പെടാന്‍ ഒന്നുമില്ല. രാജിക്കാര്യത്തില്‍ നിലപാടെടുക്കാതെ നീട്ടിക്കൊണ്ടുപോയ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.