'ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥർ കരുതേണ്ട'

തിരുവനന്തപുരം: മൂന്നാർ കയ്യേറ്റവിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐക്കും മാധ്യമങ്ങൾക്കും താക്കീതുമായി മന്ത്രി എം.എം. മണി രംഗത്തെത്തി. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥർ കരുതേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥരെ ജനം കൈകാര്യം ചെയ്താൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്ണപ്പുറത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മണിയുടെ പ്രതികരണം. 

ഇടതുമുന്നണി ഒരു വകുപ്പും ആർക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും പ്രത്യേക അജൻഡയോടെയാണ് മൂന്നാർ വിഷയത്തിൽ മാധ്യമങ്ങളുടെ ഇടപെടലെന്നും മണി ആരോപിച്ചു. സി.പി.ഐയെ പേരെടുത്ത് പരാമർശിക്കാതെയായിരുന്നു മണിയുടെ പ്രസംഗം. ഇന്ന് ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു വകുപ്പ് സംഘത്തെ സി.പി.എം പ്രവർത്തകർ തടഞ്ഞതിൻെറ പശ്ചാത്തലത്തിലാണ് മണിയുടെ പ്രസംഗം.

Tags:    
News Summary - mm mani against CPI in munnar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.