മന്ത്രിസ്ഥാനത്ത് തുടരാന്‍ മണിക്ക് അയോഗ്യതയില്ല -കോടിയേരി

തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് തുടരാന്‍ എം.എം മണിക്ക് അയോഗ്യത ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വി.എസ് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇ.പി. ജയരാജന്‍റെയും മണിയുടെയും കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഇരട്ടത്താപ്പല്ല. മന്ത്രിസ്ഥാനത്ത് എത്തിയ ശേഷമുള്ള നടപടിയുടെ പേരിലാണ് ഇ.പി. ജയരാന്‍ രാജിവെച്ചതെന്നും മണിക്കെതിരായ കേസ് നേരത്തേ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മണിയെ മന്ത്രിസ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

ശനിയാഴ്ചയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി മണിയുടെ വിടുതല്‍ ഹരജി തള്ളിയത്. 1985ല്‍ അവസാനിപ്പിച്ച കേസ് 2012ല്‍ മണി തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് വീണ്ടും അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിട്ടത്. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പാര്‍ട്ടി നിലപാടിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് വി.എസ് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയത്.

Tags:    
News Summary - mm mani can continue as minister kodiyeri balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT