'അടിച്ചാൽ തിരിച്ചടിക്കണം, പ്രസംഗിച്ച് നടന്നാൽ പ്രസ്ഥാനം കാണില്ല'; വീണ്ടും വിവാദ പ്രസംഗവുമായി എം.എം. മണി

ഇടുക്കി: വീണ്ടും വിവാദ പ്രസ്താവനയുമായി സി.പി.എം നേതാവും മുൻമന്ത്രിയുമായ എം.എം. മണി. അടിച്ചാൽ തിരിച്ചടിക്കണമെന്നും താനടക്കമുള്ള നേതാക്കൾ അടിച്ചിട്ടുണ്ടെന്നും അന്ന് പ്രസംഗിച്ച് നടന്നിരുന്നെങ്കിൽ പ്രസ്ഥാനം കാണില്ലെന്നുമാണ് എം.എം.മണി പറഞ്ഞത്. ഇടുക്കി ശാന്തൻപാറയിൽ നടന്ന സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലാണ് പ്രസ്താവന.

"അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനം നിലനിൽക്കില്ല. നമ്മളെ അടിച്ചാൽ പ്രതിഷേധിക്കുക, തിരിച്ചടിക്കുക. എന്തിനാണ് പ്രതിഷേധിക്കുന്നത്? ആളുകളെ നമ്മുടെ കൂടെ നിർത്താനാണ്. അടിച്ചാൽ തിരിച്ചടിച്ചില്ലെങ്കിൽ പിന്നെ തല്ലുകൊള്ളാനേ നേരം കാണൂ. അടിച്ചാൽ തിരിച്ചടിക്കുക തന്നെ വേണം. ഞാനൊക്കെ പല നേതാക്കന്മാരെയും നേരിട്ട് അടിച്ചിട്ടുണ്ട്. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം"- അദ്ദേഹം പറഞ്ഞു

തങ്ങളുടെ പല നേക്കാളെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതിനെയെല്ലാം നേരിട്ടിട്ടുണ്ടെന്നും രക്തസാക്ഷികളുടെ പേര് എടുത്ത് പറഞ്ഞ് മണി പറഞ്ഞു. പ്രതിഷേധിക്കുന്നത് ആളുകളെ കുടെ നിർത്താനാണെന്നും അടിച്ചാൽ തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെകൊണ്ട് പറ‍യിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ അംഗീകരിക്കുന്ന മാർഗമാണ് സ്വീകരിക്കേണ്ടത്. പ്രസംഗിച്ച് മാത്രം നടന്നാൽ പ്രസ്ഥാനം നിലനിൽക്കില്ലെന്നും കമ്യൂണിസ്റ്റുകാർ ബലപ്രയോഗം സ്വീകരിക്കുന്നത് ജനങ്ങൾക്കത് ശരിയാണ് എന്ന് തോന്നുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - MM Mani with another controversial statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.