ഖേദം പ്രകടിപ്പിക്കില്ല; പിണറായിയോ കോടിയേരിയോ പറയാതെ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എം.എം മണി

തിരുവനന്തപുരം: കെ.കെ. രമക്കെതി​രായ പരാമർശത്തിൽ തെറ്റില്ലെന്ന് എം.എം മണി എം.എൽ.എ. ഇക്കാര്യത്തിൽ താൻ ഖേദം പ്രകടിപ്പിക്കില്ല. മഹതി എന്ന വാക്ക് മനപൂർവം പറഞ്ഞതാണ്. തന്റേത് വാവിട്ട വാക്കല്ലെന്നും എം.എം.മണി പറഞ്ഞു.

Full View

കെ.കെ.രമയെ കുറിച്ച് ഇതെല്ലാം നേര​ത്തെ പറഞ്ഞതാണ്. പ്രസംഗം മുഴുമിപ്പിക്കാൻ പ്രതിപക്ഷം സമ്മതിച്ചില്ല. അത് മുഴുവൻ കേട്ടിരുന്നെങ്കിൽ വിവാദം ഉണ്ടാവുമായിരുന്നില്ല. കെ.കെ. രമ നിരന്തരമായി മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. അതിന് ഇത്രകാലമായി മറുപടി പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ് വേദിയിൽ പോയ സതീശൻ വിഡ്ഢിത്തം വിളമ്പുകയാണ്. വിധിയിലൊന്നും താൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനോ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ പറയാതെ പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും എം.എം.മണി പറഞ്ഞു.

Tags:    
News Summary - MM Mani on Statement against K K rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.