തോന്ന്യാസക്കാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സി.പി.എം - എം.എം. മണി

തൊടുപുഴ: തോന്ന്യാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്ന് എം.എം. മണി എം.എൽ.എ. നടൻ മുകേഷുമായി ബന്ധപ്പെട്ട ലൈഗികാരോപണ കേസ് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാര്യങ്ങളെല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് സി.പി.എം. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. തന്നെപ്പറ്റിയാണെങ്കിലും ആക്ഷേപം ഉണ്ടായാൽ പരിശോധിക്കുന്നതാണ് സംഘടനാ രീതിയെന്നും മണി പറഞ്ഞു.

Tags:    
News Summary - MM Mani's comment about Mukesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.