മോഷ്​ടാവെന്ന് ആരോപിച്ച് നാട്ടുകാർ മർദിച്ച ആദിവാസി യുവാവ് മരിച്ചു

അഗളി: അട്ടപ്പാടിയിൽ മോഷ്​ടാവെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ഊരിലെ പരേതനായ മല്ല‍​​​​​​​െൻറയും മല്ലിയുടെയും മകൻ മധുവാണ്​ (27) മരിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാർ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന്​ പിടികൂടിയത്. തുടർന്ന്, പൊലീസെത്തി കസ്​റ്റഡിയിലെടുത്തു. സ്​റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തിൽ ഛർദ്ദിച്ചതിനെത്തുടർന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു.
 


മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആളാണ് മധുവെന്ന് ഊരുവാസികൾ പറഞ്ഞു. 15 വർഷമായി ചിണ്ടക്കി വനത്തിലുള്ള ഗുഹയിലാണ് താമസം. പ്രാക്തന ഗോത്രസമൂഹമായ കുറുംബ വിഭാഗത്തിൽപ്പെട്ട ആളാണ്. ഭക്ഷണ സാധനങ്ങൾ മാത്രമാണ് എടുത്തിരുന്നത്. ഭക്ഷണം മോഷ്​ടിച്ചെന്ന് പറയുന്നിടത്തുനിന്ന് പണമോ മറ്റ് സാധനങ്ങളോ നഷ്​ടപ്പെട്ടിട്ടില്ല.

കൈയിലെ ഭക്ഷ്യധാന്യങ്ങൾ തീർന്ന് വിശക്കുമ്പോൾ മാത്രമാണ് കാടിറങ്ങാറ്​. ടോർച്ച്, ബാറ്ററി എന്നിവയും എടുക്കാറുണ്ടെന്ന് പറയപ്പെടുന്നു. നാട്ടുകാർ പിടികൂടുമ്പോൾ കൈയിൽ അരി മാത്ര​െമ ഉണ്ടായിരുന്നുള്ളൂ. മധുവി‍​​​​​​െൻറ ശരീരത്തിൽ മർദനമേറ്റ ലക്ഷണമുണ്ടെന്നും വിശദ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
 
 Full View
Tags:    
News Summary - mob attack: adivasi youth died in attapadi -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.