തിരുവനന്തപുരം: വലിയതുറയില്‍ ട്രാന്‍സ്ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂര മര്‍ദനം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പെണ്‍വേഷം കെട്ടിവന്നുവെന്ന് ആരോപിച്ചാണ് മർദിച്ചത്.
ഞായറാഴ്ച്ച രാത്രി ഇവര്‍ വലിയതുറ കടപ്പുറത്ത് അലഞ്ഞു തിരിയവേയാണ് നാട്ടുകാര്‍ തടഞ്ഞുനിറുത്തുന്നത്. പെണ്‍ വേഷം കെട്ടി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയ സംഘത്തിലെ അംഗമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞത്. തുടർന്ന് മൊബൈൽ പരിശോധിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.ഇവരുടെ വസ്ത്രങ്ങള്‍ നാട്ടുകാര്‍ വലിച്ചു കീറി.
സംഭവമറിഞ്ഞു വലിയതുറ പൊലീസ് എത്തുമ്പോഴേക്കും ഇവർക്ക് ക്രൂരമര്‍ദനമേറ്റിരുന്നു. പൊലീസ് ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ഇതുവരെ കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.