കോട്ടക്കൽ: കോവിഡ് പരിശോധന പൂർത്തിയായി തമിഴ്നാട്ടിൽനിന്നും തിരിച്ചെത്തിയഗർഭിണിയേയും കുടുംബത്തേയും തടഞ്ഞുവെച്ചു. പൂർണ ഗർഭിണിയായ യുവതി, ഭിന്നശേഷിക്കാരനായ ഭർത്താവ്, രണ്ടു മക്കൾ എന്നിവരെയാണ് താമസസ്ഥലത്തുള്ളവർ തടഞ്ഞത്. കോട്ടക്കൽ അത്താണിക്കലിലാണ് സംഭവം.
ഇവിടെയുള്ള വാടകക്വാർട്ടേഴ്സിൽ വർഷങ്ങളായി കഴിയുന്നവരാണ് കുടുംബം. കോവിഡിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് തിരിച്ചെത്തിയത്. ആരോഗ്യ വകുപ്പിെൻറ നിർദേശപ്രകാരം സുരക്ഷ നടപടികളും പരിശോധനയും പൂർത്തിയാക്കിയിരുന്നു. അധികൃതർക്ക് വിവരം നൽകിയ ശേഷമായിരുന്നു കുടുംബം എത്തിയത്. എന്നാൽ ഇവരെ ഒരു തരത്തിലും താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ക്വാർട്ടേഴ്സിലെ ചില താമസക്കാർ.
യൂത്ത് കോ ഓഡിനേറ്ററും ആർ.ആർ.ടി വളൻറിയർമാരും വിവരങ്ങൾ നൽകിയിട്ടും ഇവർ വഴങ്ങിയില്ല. ഒരു മണിക്കൂറിലധികം നേരം കുടുംബം പെരുവഴിയിലായി. രാത്രി പതിനൊന്നോടെ സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്. നേരത്തേയും സമാനമായ സംഭവം കോട്ടക്കലിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.