നടിയുടെ ആക്രമണ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കത്തിച്ചെന്ന് പ്രതീഷ് ചാക്കോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചതായി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ പൊലീസിനു മൊഴി നൽകി. പള്‍സര്‍ സുനി തന്‍റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നു. താന്‍ അത് ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. അദ്ദേഹം മൊബൈല്‍ കത്തിച്ചുകളഞ്ഞെന്നാണ് പറഞ്ഞതെന്നും പ്രതീഷ് ചാക്കോ പൊലീസിനോട് പറഞ്ഞു.

കേസിലെ സുപ്രധാന തെളിവ്‌ നശിപ്പിച്ചതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോക്കെതിരെ പൊലീസ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താൻ സാധ്യതയുണ്ട്. അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ കൈവശം മൊബൈല്‍ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഈ മൊബൈല്‍ ദിലീപിനെ ഏല്‍പ്പിക്കണമെന്നും അഭിഭാഷകനോട് പറഞ്ഞിരുന്നതായും സുനി മൊഴി നല്‍കിയിരുന്നു.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യെ ഏ​​​ൽ​​​പ്പി​​​ച്ചു​​​വെ​​​ന്നു സു​​​നി മൊ​​​ഴി ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്രതീഷ് ചാക്കോയെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. 

Tags:    
News Summary - the mobile destroyed the attacking images was copied pratheesh chacko says-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.