പൂജപ്പുരയിലും സുഖവാസം; ടി.പി കേസ് പ്രതിയിൽ നിന്നും ഫോണും സിം കാർഡും പിടിച്ചെടുത്തു 

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ, ഭാസ്കര കാരണവർ വധക്കേസ് പ്രതികൾ പൂജപ്പുര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ടി.പി വധക്കേസ് പ്രതി അണ്ണൻ സിജിത്ത്, ഭാസ്കര കാരണവർ വധക്കേസ് പ്രതി ബാസിത് അലി എന്നിവരുടെ സെല്ലിൽനിന്നാണ് ഫോൺ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്മാർട്ട്ഫോണുകളും രണ്ട് സിം കാർഡുകളും കണ്ടെത്തിയത്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ട്രൗസർ മനോജ് എന്ന മനോജ്, അണ്ണൻ സിജിത് എന്ന സിജിത്, റഫീക്ക് എന്നീ മൂന്നു പ്രതികളാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. മറ്റു പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ.രജീഷ് എന്നിവർ തൃശൂർ വിയ്യൂർ ജയിലിലാണ്. മുമ്പ് കോഴിക്കോട്, വിയ്യൂർ ജയിലുകളിൽ വച്ചും ഇവർ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് ജയിലിൽ കഴിയവേ ഫേസ്ബുക്കിൽ സജീവമായതോടെയാണ് ഇവരുടെ ഫോണുപയോഗം പിടിക്കപ്പെട്ടത്.

Tags:    
News Summary - mobile phone found from tp case caranavar case convicts from poojappura jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.