കൊച്ചി: മുൻ മിസ് കേരള അടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനുമുമ്പ് ഇവർ പങ്കെടുത്ത 'നമ്പര്‍ 18' ഹോട്ടലിലെ ഡി.ജെ പാർട്ടിക്കിടെ തർക്കങ്ങളുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ദൃശ്യങ്ങൾ കണ്ടെത്തേണ്ടത്. അപകടത്തിൽപെട്ട കാറിലുണ്ടായിരുന്ന മോഡലുകളടക്കമുള്ളവരെ ഹോട്ടലിൽ വെച്ച് ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ, അപകടകരമായ രീതിയിൽ അവരുടെ കാറിനെ ആരെങ്കിലും പിന്തുടർന്നിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
ഹോട്ടലിൽ അസ്വാഭാവിക സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇത് വ്യക്തമാകണമെങ്കിൽ ഹാർഡ് ഡിസ്കിലെ വിവരങ്ങൾ ലഭിക്കണം. അപകടം നടന്ന വിവരം രാത്രിതന്നെ റോയി അറിയുകയും ഹാർഡ് ഡിസ്ക് മാറ്റാൻ നിർദേശം നൽകുകയുമായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. ജീവനക്കാരും റോയിയും തമ്മിൽ നടത്തിയ വാട്സ്ആപ് ചാറ്റുകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. അതേസമയം, അബ്ദുൽ റഹ്മാൻ ബുധനാഴ്ച ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിെര ചുമത്തിയിരുന്നത്.
ഹോട്ടലിൽ എക്സൈസ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തി. രാത്രി ഒമ്പതിനുശേഷം അനധികൃതമായി മദ്യം വിളമ്പിയതിന് എക്സൈസ് ഹോട്ടലിനെതിരെ നടപടിയുമായി മുന്നോട്ടുപോകുകയാണ്. ഹോട്ടൽ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടും മദ്യം നൽകി പാർട്ടി നടത്തുകയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.
നവംബർ ഒന്നിന് പുലർച്ചയാണ് കാറപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ് അഞ്ജന ഷാജൻ എന്നിവർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.