ചെറുവത്തൂർ: ഭരണപരാജയം നേരിടുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദിയും സംസ്ഥാനത്തെ പിണറായി വിജയനും ജനങ്ങളിൽനിന്ന് അകന്നതായും സമൂഹം പ്രതീക്ഷയോടെ കോൺഗ്രസിനെയാണ് നോക്കിക്കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കായി കാടങ്കോട് നിർമിച്ച ഇന്ദിര ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ പരസ്യങ്ങളുടെ മായയിൽ കഴിയുന്ന ഭരണകൂടമായി മാറിയെന്നും പരസ്യത്തിൽ പറയുന്നതൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് സാമാന്യബോധമുള്ള ആർക്കും ബോധ്യപ്പെടുമെന്നും അേദ്ദഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷ്, ശരത്ത് ലാൽ എന്നിവരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.പി.സി. രാമൻ സ്മാരക ഹാൾ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും അഡ്വ. എ. മമ്മൂട്ടി സ്മാരക ഹാൾ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിലും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.