മോദി സർക്കാർ വീണ്ടും വന്നാൽ പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകില്ല -രമേശ് ചെന്നിത്തല

കോഴഞ്ചേരി: മോദി സർക്കാർ അധികാരത്തിൽ വന്നാൽപൊതുതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാറുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ആറൻമുള നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം തകർന്നതിന്റെ ക്രൂരമായ ഉദാഹരണമാണ് മണിപ്പൂർ. അവിടെ നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികൾ തകർന്നിട്ടും മോദി ഒരക്ഷരം മിണ്ടിയില്ലെന്നും സന്ദർശനം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾകൊണ്ട് കേരളീയ സമൂഹത്തെ കടക്കെണിയിലാക്കിയ ധനമന്ത്രിയായിരുന്നു തോമസ് ഐസക്കെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി കോൺഗ്രസിൽ എത്തിയവർക്കുള്ള അംഗത്വ വിതരണവും രമേശ് ചെന്നിത്തല നിർവഹിച്ചു.

‘സി.പി.എം മത്സരിക്കുന്നത് ചിഹ്നം നിലനിർത്താൻ’

ആലത്തൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്നത് ചിഹ്നം നിലനിർത്താനാണെങ്കിൽ കോൺഗ്രസും യു.ഡി.എഫും മത്സരിക്കുന്നത് ജനാധിപത്യം നിലനിർത്താനാണെന്ന് രമേശ് ചെന്നിത്തല. ആലത്തൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ശക്തികളും നിലനിർത്തുന്നവരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 10 വർഷം അധികാരത്തിലിരുന്ന കേന്ദ്ര സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല. തനിക്കെതിരെ ശബ്ദിച്ച രണ്ട് മുഖ്യമന്ത്രിമാരെ നരേന്ദ്ര മോദി ജയിലിലാക്കി. ആരും തനിക്കെതിരെ ശബ്ദിക്കരുതെന്നും ശബ്ദിച്ചാൽ ഇതായിരിക്കും സ്ഥിതിയെന്നുമുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.




Tags:    
News Summary - Modi government comes again, there will be no general elections - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.