തിരുവനന്തപുരം: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട് കർണ്ണകി അമ്മൻ സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തിയ വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച് 5-8-17ലും 10-8-17ലും പുറപ്പെടുവിച്ച സർക്കുലറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് കർണകി അമ്മൻ സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നത്.
ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വാതന്ത്ര്യദിനം ആേഘാഷിക്കുന്നത് സംബന്ധിച്ച പൊതുവായ മാർഗരേഖയിറക്കിയത്. സ്കൂൾ കോമ്പൗണ്ടിനകത്ത് രണ്ടു ഭാഗത്ത് രണ്ടുതരത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നതായി ലഭിച്ച റിപ്പോർട്ടിലുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
ആർ.എസ്.എസ് മേധാവി സ്കൂളിൽ പതാക ഉയർത്തിയതിനെക്കുറിച്ച് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറും പാലക്കാട് ജില്ല കലക്ടറും അന്വേഷണം നടത്തിയിരുന്നു. ഒമ്പത് മണിയോടെയാണ് ആർ.എസ്.എസ് മേധാവി പതാക ഉയർത്തിയത്. ഇൗ സമയം സ്കൂളിലെ കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു. പതാക ഉയർത്തിയശേഷം േദശീയഗാനം ആലപിക്കുന്നതിന് പകരം വന്ദേമാതരം ആലപിക്കുകയും പിന്നീട് ആരോ നിർബന്ധിച്ചതിനാൽ ദേശീയഗാനം കൂടി ആലപിക്കുകയും ചെയ്തു.
ഇൗ വിഷയം വിവാദമായപ്പോൾ സ്കൂൾ പ്രിൻസിപ്പൽ സ്കൂളിന് മുന്നിലുള്ള കൊടിമരത്തിൽ വീണ്ടും പതാക ഉയർത്തി. പ്രിൻസിപ്പൽ മാത്രമാണ് ഇൗ സമയത്ത് ഉണ്ടായിരുന്നെതന്നും ആ സമയത്ത് ദേശീയഗാനം ആലപിച്ചില്ല എന്നും റിപ്പോർട്ടിലുെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. കലക്ടർമാരുടെ മാറ്റം നേരത്തേ ഉദ്ദേശിച്ചിരുന്നുവെന്നും സ്വാതന്ത്ര്യദിന ചടങ്ങ് കഴിയാൻവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ നൽകിയ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് ആർ.എസ്.എസ് മേധാവി പതാക ഉയർത്തിയതെന്നും ഇൗ സംഭവത്തിൽ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യെപ്പട്ടു. സർക്കാർ കേസ് എടുക്കാത്തത് ദുരൂഹമാണ്. റിപ്പോർട്ട് നൽകിയ കലക്ടറെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.