തിരുവനന്തപുരം: കൗമാരകലകളുടെ സംഗമഭൂമിയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികൾ സർഗ്ഗവാസനകളുടെ വിളനിലമായപ്പോൾ ആസ്വാദകഹൃദയങ്ങൾക്ക് സമ്മാനിച്ചത് ധന്യനിമിഷങ്ങൾ. കുച്ചുപ്പുടി, കോൽക്കളി, ദഫ്മുട്ട്, ചവിട്ടുനാടകം, നാടോടിനൃത്തം, കേരളനടനം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങേറിയത്. മിമിക്രി, ഓട്ടന്തുള്ളൽ പോലെയുള്ള ജനപ്രിയ ഇനങ്ങളും ഇന്ന് വിവിധ വേദികളിലായി അരങ്ങേറുകയാണ്.
മൂന്നാംദിനത്തിൽ മത്സരങ്ങൾ പുരോഗമിക്കവേ 559 പോയിന്റുമായി പട്ടികയിൽ മുന്നിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ ജില്ലയാണ്. 554 പോയിന്റുമായി തൃശൂർ രണ്ടാമതും 548 പോയിന്റ് വീതം നേടി കോഴിക്കോടും പാലക്കാടും മൂന്നാമതുമാണ്. ആകെയുള്ള 249 ഇനങ്ങളിൽ 141 ഇനങ്ങളാണ് പൂർത്തിയായത്. ഇന്ന് 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
കണ്ണൂർ 582
തൃശൂർ 579
കോഴിക്കോട് 571
പാലക്കാട് 569
മലപ്പുറം 550
ആലപ്പുഴ 546
കൊല്ലം 545
എറണാകുളം 542
തിരുവനന്തപുരം 536
കാസർകോട് 524
കോട്ടയം 514
വയനാട് 512
പത്തനംതിട്ട 481
ഇടുക്കി 453
കൂടുതൽ പോയിൻറ് നേടിയ സ്കൂളുകളുടെ പട്ടികയിൽ 85 പോയിന്റുമായി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ. 73 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതുണ്ട്. 71 പോയിന്റോടെ കണ്ണൂർ സെന്റ് തേരേസാസ് സ്കൂളാണ് മൂന്നാമത്.
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് പുരോഗമിക്കുന്നത്. മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലെ 'എം.ടി-നിള'യാണ് മുഖ്യവേദി. അഞ്ചുനാൾ നീളുന്ന കലോത്സവം എട്ടിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.