പാനൂർ: മുൻമന്ത്രി കെ.പി. മോഹനെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് നിരവധി പേരോട് പണം അഭ്യർഥിച്ചതായി പരാതി.
ചൊവ്വാഴ്ച മുതൽ പലരും വിളിച്ചന്വേഷിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ കാര്യം അറിഞ്ഞതെന്ന് കെ.പി. മോഹനൻ പറഞ്ഞു. ഈ അക്കൗണ്ട് ഉപയോഗിച്ച് പലർക്കും ഫ്രണ്ട്സ് റിക്വസ്റ്റയക്കുകയും പലരിൽ നിന്നായി പണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.
കെ.പി. മോഹനന്റെ ഫോട്ടോയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടിച്ച പോസ്റ്ററിന്റെ ഭാഗവുമാണ് പ്രൊഫൈലായി ഉപയോഗിച്ചത്. പാനൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.