കൽപറ്റ: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി. കാട്ടിക്കുളം കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങുപനി മൂലമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം മൂന്നായി.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേയാണ് തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം കോളനിയിലെ കേളു കഴിഞ്ഞ ദിവസം മരിച്ചത്. നിലവിൽ ചികിത്സയിലുള്ള നാലുപേർക്ക് കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 29 പേർക്കാണ് ജില്ലയിൽ ഈ വർഷം കുരങ്ങുപനി ബാധിച്ചത്.
കുരങ്ങുപനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടം കർശന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ പനിബാധിത മേഖലയിലുള്ളവർ കാട്ടിനുളളിലേക്ക് പോകുന്നത് കർശനമായി വിലക്കി. ബത്തേരിയില്‍ വൈറോളജി ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അനുമതി തേടിയതായും ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.