കൽപറ്റ: കുരങ്ങുപനി വ്യാപനം, പ്രതിരോധം, ചികിത്സ തുടങ്ങിയവയിൽ ഗവേഷണ പദ്ധതി തയാറാക്കുന്നതിന് വെറ്ററിനറി സര്‍വകലാശാലയെ ചുമതലപ്പെടുത്തി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കുരങ്ങുപനി ഭീഷണി നേരിടുന്ന തിരുനെല്ലി പഞ്ചായത്തിലെ രോഗബാധിത പ്രദേശം പ്രത്യേക മേഖലയായി തിരിച്ച് പ്രതിരോധ നടപടി സ്വീകരിക്കും. അടുത്ത 10 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പരത്തുന്ന കീടങ്ങളെ അകറ്റാനും ഇല്ലാതാക്കാനും ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും.
രോഗപ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കും. സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് കോളനികള്‍ ശുചീകരിക്കും. കന്നുകാലികളെ കാട്ടിലേക്ക് മേയാന്‍ വിടുന്നതും തേന്‍ ശേഖരിക്കാന്‍ പോകുന്നതും കര്‍ശനമായി നിരീക്ഷിക്കും. രോഗബാധിത പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, വിറക്, കാലിത്തീറ്റ എന്നിവ ലഭ്യമാക്കും. അവലോകന യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.