കൽപറ്റ: കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ് യ കേന്ദ്രത്തിന് കീഴിലെ ബേഗൂര്‍ കോളനിയിലെ സുന്ദരനാണ് (27) മരിച്ചത്.
കഴിഞ്ഞ ആറിനാണ് ഇദ്ദേഹത്തിന് പനി ബാധിച്ച ത്. തുടര്‍ന്ന് 10ന് ജില്ല ആശുപത്രിയില്‍ ചികിത്സ തേടുകയും 11ന് കുരങ്ങുപനി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.
രണ്ടു ദിവസത്തിനുള്ളില്‍ തിരുനെല്ലി പഞ്ചായത്തില്‍ രണ്ടു പേര്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷം ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം അഞ്ചായി. രോഗബാധ സംശയിക്കുന്നവരായി ഇതുവരെ 17 പേര്‍ ചികിത്സ തേടിയെങ്കിലും അഞ്ചുപേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.
നേരത്തേ കർണാടക സ്വദേശിയും കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു. ഫെബ്രുവരി 27ന് ബാവലിയില്‍ പണിക്ക് പോയപ്പോഴാണ് സുന്ദരന് ചെള്ളു കടിയേറ്റതെന്നാണ് സംശയം. 2015നു ശേഷം സംസ്ഥാനത്തെ ആദ്യ കുരങ്ങുപനി മരണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.