കാസർകോട് കുരങ്ങുപനി സംശയം; ഒരാൾ ആശുപത്രിയിൽ, 17 പേർ നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട്: ജില്ലയിൽ കുരങ്ങുപനി ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേരെ നിരീക്ഷണത്തിലാക്കി. അഞ്ചുദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ പൊവ്വൽ സ്വദേശിയെയാണ് ചട്ടഞ്ചാല്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം ബാധിച്ചയാളുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് പറഞ്ഞു. യു.എ.ഇയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴിയെത്തിയ ആൾക്കാണ് രോഗലക്ഷണം. ഒപ്പം സഞ്ചരിച്ചവരാണ് നിരീക്ഷണത്തിലായത്. ഇവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്.

Tags:    
News Summary - Monkey fever suspected in kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.