തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്ര ജനങ്ങളോടുള്ള വെല്ലുവിളി യാത്രയായി മാറിയെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച കേരള കോൺഗ്രസ് ജില്ല നേതൃക്യാമ്പിന്റെ സമാപന സമ്മേളനം സാഹിത്യ അക്കാദമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം.പി. പോളി, അപു ജോൺ ജോസഫ്, ജോർജ് കിഴക്കുമശേരി, അഡ്വ. സോജൻ ജെയിംസ്, പി.ടി. ജോർജ്, അഡ്വ. ഷൈനി ജോർജോ, ഡോ. ദിനേശ് കർത്ത, മിനി മോഹൻദാസ്, കെ.ജെ. ജ്യോതി, ലിന്റി ഷിജു, എൻ.ജെ. ലിയോ, ഫെനി എബിൻ വെള്ളാനിക്കാരൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, പ്രസാദ് പുലിക്കോടൻ, സി.ടി. പോൾ, തോമസ് ആന്റണി, ഇട്ടിച്ചൻ തരകൻ, സി.ജെ. വിൻസെന്റ്, എം.കെ. മോഹനൻ, വി.ജെ. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.