വീട്ടുവാടക 50000, സ്വകാര്യ സുരക്ഷക്ക് 25 ലക്ഷം; 100 രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് പറഞ്ഞത് തള്ളെന്ന് സമ്മതിച്ച് മോൻസൺ

തിരുവനന്തപുരം: ഇപ്പോൾ 200 രൂപ മാത്രമാണ് കൈയിലുള്ളതെന്നും കിട്ടിയ പണമെല്ലാം ധൂർത്തടിച്ചെന്നും പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും എട്ടു മാസമായി വാടക നൽകിയിട്ടില്ലെന്നും പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും ക്രൈബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിൽ മോൻസൺ പറഞ്ഞു.

തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാൾ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം 50,000രൂപയും കറന്‍റ് ബില്ല് പ്രതിമാസം 30,000 രൂപയും സ്വകാര്യ സുരക്ഷക്ക് ശരാശരി മാസച്ചെലവ് 25 ലക്ഷം രൂപയും വരുമെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. പണം തന്നവ‍ർക്ക് പ്രതിഫലമായി കാറുകൾ നൽകി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബി.എം.ഡബ്യൂ കാറുകൾ നൽകി. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൺ പറഞ്ഞു. പാസ്പോർട്ട് പോലും ഇല്ലാതെയാണ് മോൻസൺ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇതിലും വലിയ കള്ളം പറയുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ചോദ്യം ചെയ്യലിൽ മോൻസൺ ചോദിച്ചു.

അതേസമയം, ഇന്നലെ ചേർത്തലയിലെ മോൻസണിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകൾ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കൾ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അ​തേ​സ​മ​യം, ത​ട്ടി​പ്പ് കേ​സി​ൽ മോ​ൻ​സ​ണെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യും. പു​രാ​വ​സ്തു​ക്ക​ൾ വ്യാ​ജ​മെ​ങ്കി​ൽ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നും കേ​സെ​ടു​ക്കും. വ്യാ​ജ ചി​കി​ത്സ​ക്ക് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​വി​ൽ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.

നയാപൈസ കൈയിലില്ലെങ്കിലും നയിച്ചത്​ ആഡംബര ജീവിതം

കൊ​ച്ചി: ന​യാ​പൈ​സ കൈ​യി​ലി​ല്ലെ​ങ്കി​ലും ആ​ഡം​ബ​ര​ത്തി​ൽ ഒ​രു​കു​റ​വും വ​രു​ത്താ​തെ മോ​ൻ​സ​ണിെൻറ ജീ​വി​തം. അം​ഗ ര​ക്ഷ​ക​ർ​ക്ക് ആ​റ് മാ​സ​മാ​യി ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും അ​റ​സ്്റ്റി​ലാ​കു​ന്ന​തു​വ​രെ മോ​ൻ​സ​ൺ ഒ​ന്നി​ലും കു​റ​വു വ​രു​ത്തി​യി​ല്ല. ക​ടം വാ​ങ്ങി മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. പ​രാ​തി​ക്കാ​ർക്ക്​ ത​ട്ടി​പ്പ് തി​രി​ഞ്ഞ​തോ​ടെ ആ​ഡം​ബ​ര ജീ​വി​ത​ത്തി​ന് മ​ങ്ങ​ലേ​ൽ​ക്കാ​ൻ തു​ട​ങ്ങി. 50ല​ക്ഷം രൂ​പ​യെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ കേ​സ് ഒ​തു​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് മോ​ൻ​സ​ൺ പ​റ​യു​ന്ന​ത്. പു​തി​യ ത​ട്ടി​പ്പു​ക​ൾ​ക്ക് ശ്ര​മി​ച്ച​തും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്. തൃ​ശൂ‌​ർ സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​യു​മാ​യി പു​തി​യ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ല​ങ്ങ് വീ​ണ​ത്.

മോൻസണുമായി തൃശൂരിലെ വ്യവസായിക്ക് സാമ്പത്തിക ഇടപാട്

തൃ​ശൂ​ർ: പു​രാ​വ​സ്തു ത​ട്ടി​പ്പ്​ ​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി തൃ​ശൂ​രി​ലെ വ്യ​വ​സാ​യി പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​തി​െൻറ രേ​ഖ​ക​ൾ പു​റ​ത്ത്. തൃ​ശൂ​രി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ ഹ​നീ​ഷ് ജോ​ർ​ജ്, മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണം കൈ​മാ​റി​യ​തി​െൻറ രേ​ഖ​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പു​രാ​വ​സ്തു​ക്ക​ള്‍ വി​ദേ​ശ​ത്ത് ക​ച്ച​വ​ടം ന​ട​ത്താ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​യാ​ളാ​ണ് തൃ​ശൂ​രി​ലെ വ്യ​വ​സാ​യി​യെ​ന്നാ​ണ് ആ​ക്ഷേ​പം. സെ​പ്​​റ്റം​ബ​ർ 15ന് ​മൂ​ന്ന​ര ല​ക്ഷ​വും 22ന് ​ആ​റ് ല​ക്ഷ​വും 24ന് ​ര​ണ്ട് ല​ക്ഷ​വും ആ​ഗ​സ്​​റ്റി​ൽ ര​ണ്ട് ത​വ​ണ​യാ​യി 35,000 രൂ​പ​യും സെ​പ്​​റ്റം​ബ​റി​ൽ ത​ന്നെ 20,000 രൂ​പ​യും ഹ​നീ​ഷ് മോ​ൻ​സ​ണി​െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കി​യ​താ​യി രേ​ഖ​ക​ളി​ലു​ണ്ട്. ഇ​ങ്ങ​നെ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 17 ല​ക്ഷ​വും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ണം ന​ൽ​കി​യ​താ​യി ഹ​നീ​ഷ് ജോ​ർ​ജ് സ​മ്മ​തി​ച്ചു. മ​ക​ളു​ടെ ക​ല്യാ​ണാ​വ​ശ്യ​ത്തി​നാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്ന് ഹ​നീ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു. മോ​ന്‍സ​ണു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ് ഹ​നീ​ഷ് ജോ​ർ​ജെ​ന്ന് നേ​ര​േ​ത്ത ക​ണ്ടെ​ത്തി​യി​രു​ന്നു. നേ​ര​േ​ത്ത പ​ണം ന​ൽ​കി​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ 'ജോ​ര്‍ജ് നാ​ലു​കോ​ടി അ​റു​പ​ത് ല​ക്ഷം രൂ​പ ന​ല്‍കും, അ​ത് ഡ​ല്‍ഹി​യി​ല്‍ കൊ​ടു​ക്കു​ന്ന​തോ​ടെ ത​നി​ക്ക് കി​ട്ടാ​നു​ള്ള കോ​ടി​ക​ള്‍ ഉ​ട​ന്‍ വ​രും' എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ മോ​ൻ​സ​ൺ ക​ബ​ളി​പ്പി​ച്ചി​രു​ന്ന​ത്.

പ്രവാസി ഫെഡറേഷൻ ബന്ധങ്ങൾ പരിശോധിക്കും 

കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നി​ൽ ഇ​ട​പെ​ട്ട​തും ബ​ന്ധ​ങ്ങ​ൾ ദു​രു​പ​യോ​ഗം െച​യ്ത​തും സം​ബ​ന്ധി​ച്ചും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കോ-​ഓ​ഡി​നേ​റ്റ​ർ അ​നി​ത പു​ല്ല​യി​ൽ വ​ഴി പൊ​ലീ​സ് ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ട്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണി​ത്. ഫെ​ഡ​റേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്നു മോ​ൻ​സ​ൺ. ഡി.​ജി.​പി​യാ​യി​രി​ക്കെ ​േലാ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്ക്​ ഇ​യാ​ളു​ടെ ത​ട്ടി​പ്പു​ക​ൾ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ര​ണ്ടു​വ​ർ​ഷം മു​മ്പ് ഇ​യാ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളി​ലെ ദു​രൂ​ഹ​ത​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​നി​ത വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ മോ​ൻ​സ​ണി​ൽ​നി​ന്ന് അ​ക​ലം പാ​ലി​ച്ച​പ്പോ​ഴാ​ണ് പ​രാ​തി​ക്കാ​ർ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​ത​േ​ത്ര. മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ അ​പ്പോ​ൾ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​​ട്ടെ​ന്നാ​ണ് അ​നി​ത പ​റ​യു​ന്ന​ത്. ഇ​റ്റ​ലി​യി​ലാ​ണ് അ​നി​ത​യു​ള്ള​ത്. മോ​ൻ​സ​ണി​െൻറ ത​ട്ടി​പ്പു​ക​ളി​ൽ നേ​ര​േ​ത്ത അ​റി​ഞ്ഞി​രു​ന്ന ഇ​വ​ർ​ക്ക് ഇ​ട​പാ​ടു​ക​ളി​ൽ പ​ങ്കു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കും. ര​ണ്ടു​വ​ർ​ഷം മു​മ്പേ പൊ​ലീ​സ് മേ​ധാ​വി​ക്ക് ത​ട്ടി​പ്പു​ക​ൾ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും.

Tags:    
News Summary - Monson Mavukal says he lied that he had visited 100 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.