മൂ​ല​മ​റ്റ​ത്ത്​ വൈ​ദ്യു​തോ​ൽ​പാ​ദ​നം ഉ​യ​ർ​ത്തി; മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ൽ ജ​ല​സ​മൃ​ദ്ധി

മുട്ടം: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയത്തിൽ വൈദ്യുതോൽപാദനം വർധിപ്പിച്ചതോടെ മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇതോടെ, മാസങ്ങളായി വരണ്ടുകിടന്ന ഇടത്--വലത് കര കനാലുകളും നിറഞ്ഞ് ഒഴുകിത്തുടങ്ങി. കനാലി​െൻറ ഇരുവശങ്ങളിലും വസിക്കുന്നവർക്കും കൃഷിക്കാർക്കും ഇത് ആശ്വാസമായി. കനാലിന് സമീപത്തെ കിണറുകളും ഇനി  ജലസമൃദ്ധമാകും.

കേന്ദ്രപൂളിൽനിന്ന് വൈദ്യുതി ലഭിക്കുന്നതിൽ കുറവ് നേരിട്ടതിനാൽ മൂലമറ്റത്തെ വൈദ്യുതി ഉൽപാദനം ഇരട്ടിയിലധികമായി വർധിപ്പിച്ചിരുന്നു. ശരാശരി നാല് ദശലക്ഷം യൂനിറ്റായിരുന്ന പ്രതിദിന ഉൽപാദനം 9.76 ദശലക്ഷം യൂനിറ്റാക്കിയാണ് വർധിപ്പിച്ചത്. മൂലമറ്റത്ത് ഉൽപാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളമാണ് മലങ്കരയിലെത്തുന്നത്. ഇതാണ് ഡാമിൽ ജലത്തി​െൻറ അളവ് ഇരട്ടിയാകാൻ കാരണം. 42 മീറ്ററാണ് മലങ്കര ഡാമി​െൻറ പരമാവധി സംഭരണശേഷി.

ബുധനാഴ്ച 41.20 മീറ്ററും ചൊവ്വാഴ്ച 41.36 മീറ്ററും എത്തിയിരുന്നു. ഇതോടെ, മലങ്കര നിലയത്തിലും വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. 5.20 മെഗാവാട്ട് വൈദ്യുതിയാണ് ബുധനാഴ്ച മലങ്കരയിൽ ഉൽപാദിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഉൽപാദനം 3.5 മെഗാവാട്ടായിരുന്നു. അടുത്ത രണ്ട് ദിവസംകൂടി മൂലമറ്റത്തെ വൈദ്യുതി ഉൽപാദനം കൂടിയതോതിൽ ആയിരിക്കും.

Tags:    
News Summary - moolamattom power station malankara dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.