തോമസ് കടത്തൂസ്

മൂലമ്പിള്ളി: പുനരധിവാസം ലഭിക്കാതെ തോമസും വിടവാങ്ങി; മരിക്കുന്നത് 37ാമത്തെയാൾ

കൊച്ചി: വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി കിടപ്പാടം നഷ്ടപ്പെട്ട ഒരാൾകൂടി മൂലമ്പിള്ളി പുനരധിവാസ പാക്കേജിന്‍റെ ആനുകൂല്യം ലഭിക്കാതെ മരിച്ചു. മൂലമ്പിള്ളി കുടുവശ്ശേരി തോമസ് കടത്തൂസാണ്​ (77) നിര്യാതനായത്.

പാക്കേജിന്‍റെ ഗുണം ലഭിക്കാതെ മരിക്കുന്ന 37ാമത്തെയാളാണ് ഇദ്ദേഹം. പുനരധിവാസത്തിനുവേണ്ടി അഞ്ചു സെന്‍റ്​ ഭൂമി കാക്കനാട് തുതിയൂരിൽ ലഭിച്ചെങ്കിലും വീട് നിർമിക്കാൻ യോഗ്യമല്ലാത്ത ചതുപ്പുനിലമാണെന്ന് പൊതുമരാമത്ത് വകുപ്പ് 2016ൽ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.

പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത പുരിയിടത്തിന്റെ ശേഷിക്കുന്ന 2.5 സെൻറ് തുണ്ട് ഭൂമിയിൽ നിർമിച്ച താൽക്കാലിക കെട്ടിടത്തിലായിരുന്നു താമസം. ഭാര്യ: റോസിലി. മക്കൾ: ലയഴ്സ്, ഷെൽമ, അഗസ്റ്റിൻ. മരുമക്കൾ: ജൂഡ്, സയസിൽ, ടീന അഗസ്റ്റിൻ.

Tags:    
News Summary - moolampilly Thomas also dies without getting rehabilitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.