കൊച്ചി: മൂന്നാര്‍ പള്ളിവാസലിലെ ബ്രൂക്സൈഡ് റെഡിസന്‍സി റിസോർട്ട് തിരികെ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ സ്റ്റേ. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൈയേറ്റം ആരോപിച്ച് പ്രത്യേക ദൗത്യ സംഘം ഈ റിസോർട്ട് സർക്കാറിനുവേണ്ടി ഏറ്റെടുത്ത നടപടി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഭൂമിയും കെട്ടിടവും തിരിച്ചുനൽകാനും നിർദേശിച്ചിരുന്നു. ഉത്തരവിനെതിെര സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഇടപെടൽ. കേസ് തീരുംവരെ ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാറില്‍ തുടരട്ടെയെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.