ബേക്കൽ കോട്ടയിലെത്തി മടങ്ങിയ യുവാക്കൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

കാസർകോട്: ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങുകയായിരുന്ന സംഘത്തിന് നേരെ മേൽപ്പറമ്പിൽ സദാചാര ഗുണ്ടാ ആക്രമണം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ്‌ നിസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ബേക്കൽ കോട്ടയിൽ എത്തിയതായിരുന്നു ഇവർ. ഭക്ഷണം കഴിക്കാനായി മേൽപ്പറമ്പിലെ ഹോട്ടലിന് മുന്നിൽ കാർ നിർത്തിയപ്പോൾ ഏതാനുംപേർ ചോദ്യംചെയ്യുകയായിരുന്നു.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യമടക്കമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. 

Tags:    
News Summary - Moral gang attacks on youth; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.