തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് പ ്രതിദിനം 30 വിമാന സർവിസുകൾ കൂടുതലായി നടത്തുമെന്ന് വിമാനക്കമ്പനി മേധാവികളുടെ യേ ാഗത്തിൽ കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പുനൽകി. മൂന്നുമാസത്തി നകം ഇത് നിലവിൽ വരും. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് അധികമായി അഞ്ച് സർവിസുകൾ ഉണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം വിളിച്ചത്.
കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ വിമാന ഇന്ധന നികുതി നിരക്ക് 25 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായും കണ്ണൂർ വിമാനത്താവളത്തിൽ ഒരുശതമാനമായും കുറച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ സർവിസുകൾ ഏർപ്പെടുത്തിയാൽ ഇന്ധനനികുതി നിരക്ക് ഇനിയും കുറക്കാം. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ വിമാനക്കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ എയർപോർട്ട്സ് അതോറിറ്റി തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സിവിൽ ഏവിയേഷൻ ജോയൻറ് സെക്രട്ടറി ഉഷ പാഡി, എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ അനുജ് അഗർവാൾ, ചീഫ് സെക്രട്ടറി ടോം ജോസ്, സിവിൽ ഏവിയേഷൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സിയാൽ എം.ഡി വി.ജെ. കുര്യൻ, കണ്ണൂർ എയർപോർട്ട് എം.ഡി വി. തുളസീദാസ് തുടങ്ങിയവരും വിവിധ വിമാനക്കമ്പനി പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.