കേരളത്തിന് കൂടുതൽ മണ്ണെണ്ണ

ന്യൂഡൽഹി: സംസ്ഥാനത്തിന് സബ്സിഡി ഇതര ഇനത്തിൽ 22,000 കിലോ ലിറ്റർ അധികം മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ അറിയിച്ചു.

ശനിയാഴ്ച ഡൽഹി നിർമാൺ ഭവനിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സബ്സിഡി ഇനത്തിലും മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. സബ്സിഡി മണ്ണെണ്ണ വിഹിതം വർധിപ്പിക്കുന്നത് നയപരമായ തീരുമാനമായതിനാൽ ഒരു സംസ്ഥാനത്തിന് മാത്രമായി അനുവദിക്കുക പ്രായോഗികമല്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഓണം പ്രമാണിച്ച് നടത്തിയ പ്രത്യേക അഭ്യർഥനയിലാണ് മണ്ണെണ്ണ അനുവദിച്ചതെന്നും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി അനിൽ പറഞ്ഞു.

Tags:    
News Summary - More kerosene for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.